Saturday, August 24, 2024
HomeAATINGALകായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ തിരഞ്ഞെടുപ്പ് ഇന്ന് : വോട്ടർമാർക്ക് അറിയിപ്പ് നൽകാത്തതിൽ അതൃപ്തി.

കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ തിരഞ്ഞെടുപ്പ് ഇന്ന് : വോട്ടർമാർക്ക് അറിയിപ്പ് നൽകാത്തതിൽ അതൃപ്തി.

കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഗവേണിംഗ് ബോഡി അംഗങ്ങളുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് 13ന് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ. ഇതിനിടെ ഇലക്ഷൻ വിവരം കൃത്യമായി വോട്ടർമാരെ അറിയിക്കുവാൻ അധികൃതർ വിമുഖത കാട്ടിയെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഗവേണിംഗ് ബോഡി അംഗമായ് മത്സരംഗത്തുള്ള എം ബിജു (പട്ടാളം ) റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയെങ്കിലും കൃത്യമായ ഇടപെടൽ നടത്തി വിഷയം പരിഹരിക്കുന്നതിൽ വീഴ്ചകാട്ടിയെന്നും ആക്ഷേപമുണ്ട്.

രഹസ്യ ബാലറ്റ് പ്രകാരമാണ് വോട്ടെടുപ്പ്. അന്നുതന്നെ ഫലം പ്രഖ്യാപിക്കും.പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി, ഖജാൻജി, 2 ഗവേണിംഗ് ബോഡി വനിതാ അംഗങ്ങൾ, 10 ഗവേണിംഗ് ബോഡി അംഗങ്ങൾ (ജനറൽ) എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് പെരുമ്പടം ശ്രീധരനും വർക്കിം‌ഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചെറുന്നിയൂർ ജയപ്രകാശും ചന്ദ്രനും, സെക്രട്ടറിയായി വി. ലൈജുവും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. കെ.സുധാകരനുമാണ് മത്സരരംഗത്ത്.

ഖജാൻജിയായി ഡോ. ഭുവനേന്ദ്രൻ മത്സരിക്കുമ്പോൾ, ഗവേണിംഗ് ബോഡി അംഗങ്ങളായി സി.വി. സുരേന്ദ്രൻ, ബിജു .എം, ശ്യാമ പ്രകാശ്, ആർ.ഷാജി, ഉണ്ണി ആറ്റിങ്ങൽ, വി .രജി, രാമചന്ദ്രൻ കരവാരം, എ.എ. റഹിം, അജിത ഗോകുൽ, അഡ്വ . ആനയറ ഷാജി, ശരത്ചന്ദ്രൻ, ജയിൻ .കെ, ശാന്തൻ .എച്ച്, ഗീത നസീർ തുടങ്ങിയവർ രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES