വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ അച്ചുതൻമുക്ക് വട്ടപ്ലാമൂട് കോളനിയിൽ ആനന്ദ് (41) ആണ് മരിച്ചത്.
ഇയാളെ കാണാനില്ലെന്ന് കാണിച്ചു ബന്ധുക്കൾ കഴിഞ്ഞദിവസം അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടിക്കാലം മുതൽ സ്ഥിരമായി ഫിക്സ് വരാറുണ്ട് എന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ആനന്ദ് ഒറ്റയ്ക്കാണ് താമസം.
തിരക്കേറിയ റോഡിൽ ദുർഗന്ധം വമിച്ചതോടെയാണ് രാവിലെ 8.30 ഓടെ നാട്ടുകാരുടെ ശ്രദ്ധയിൽ മൃതദേഹം കാണുന്നത്. തുടർന്ന് വർക്കല പൊലീസിൽ അറിയിച്ചു. അഴുകിയ നിലയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കിടന്നത്.