Monday, August 26, 2024
HomeAATINGALഅഞ്ചുതെങ്ങ് ഫെറോന സംയുക്ത സമരസമിതിയുടെ ചർച്ച അവസാനിച്ചു : 17 ലെ ആറ്റിങ്ങൽ റോഡ് ഉപരോധം...

അഞ്ചുതെങ്ങ് ഫെറോന സംയുക്ത സമരസമിതിയുടെ ചർച്ച അവസാനിച്ചു : 17 ലെ ആറ്റിങ്ങൽ റോഡ് ഉപരോധം ശക്തമാക്കുവാൻ തീരുമാനം.

അഞ്ചുതെങ്ങ് ഫെറോന സംയുക്ത സമരസമിതിയുടെ ചർച്ച കഴിഞ്ഞു. ഒക്ടോബർ 17 ലെ ആറ്റിങ്ങൽ റോഡ് ഉപരോധം ശക്തമാക്കുവാൻ തീരുമാനം.

വിഴിഞ്ഞം തുറമുഖം വിരുദ്ധ സമരങ്ങളുടെ ഭാഗമായി അഞ്ചുതെങ്ങ് ഫെറോന സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചർച്ചയാണ് ആറ്റിങ്ങളിലെ റോഡ് ഉപരോധം ശക്തമാക്കണമെന്ന തീരുമാനം കൈക്കൊണ്ടത്.

ഇന്ന് ഉച്ചയ്ക്ക് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് പാരിഷ്ഹാളിൽ നടന്ന ചർച്ചയിൽ അഞ്ചുതെങ്ങ് ഫെറോനയ്ക്ക് കീഴിലെ ഇടവകകളായ അഞ്ചുതെങ്ങ്, മാമ്പള്ളി, പൂത്തുറ, താഴമ്പള്ളി, ചമ്പാവ്, അരയത്തുരുത്തി, മൂങ്ങോട്, വെന്നിയോട്, ആറ്റിങ്ങൽ, ഐരൂർ തുടങ്ങിയ ഇടവകകളിലെ വികാരിമാർ, കൗൺസിൽ അംഗങ്ങൾ, ഇടവക കമ്മറ്റി അംഗങ്ങൾ, ഇടവക സമര സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് സമരവുമായി ശക്തമായി മുന്നോട്ടു പോകുവാൻ തീരുമാനമെടുത്തത്.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരങ്ങളുടെ ഭാഗമായി ഈ മാസം 17ന് ജില്ലയിലെ പ്രധാന റോഡുകൾ ഉപരോധിക്കുവാൻ ലത്തീൻ അതിരൂപത തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ, ചാക്ക, സെക്രട്ടറിയേറ്റ്, സ്റ്റേഷൻ കടവ്, കുമരിച്ചന്ത, തിരുവല്ലം, പൂവാർ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലെ രാവിലെ 8:30 മുതൽ വൈകിട്ട് 3 മണി വരെ ഉപരോധം തീർക്കുവാൻ തീരുമാനിച്ചിരുന്നു.

എന്നാൽ ഇന്നത്തെ ചർച്ചയിൽ മുതലപ്പൊഴി വിഷയം മാറ്റിവച്ചതയാണ് സൂചന. ഇതിനിടെ, സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ന് രാവിലെ മുതൽ അഞ്ചുതെങ്ങ് വിവിധ ഭാഗങ്ങൾ പോലീസ് ശക്തമായ ബന്ധവസാണ് ഏർപ്പെടുത്തിയത്. മുതലപ്പൊഴി വഴി വിഴിഞ്ഞം പദ്ധതി പ്രദേശത്തെയ്ക്ക് കടൽ മാർഗ്ഗം കൊണ്ടുപോകാൻ എത്തിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ തടഞ്ഞിരുന്നു.

തുടർന്നും പ്രതിഷേധം ഉണ്ടകുവാനുള്ള സാദ്ധ്യതകൾ കണക്കിലെടുത്താണ് വൻ പോലീസ് സംഘം രാവിലെ മുതൽ പ്രദേശത്ത് ജലപീരങ്കി ഉൾപ്പെടെയുള്ള സന്നാഹങ്ങൾ എത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES