Wednesday, August 28, 2024
HomeANCHUTHENGUബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റ മകൻ്റെ ചികിത്സയ്ക്കായ് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ച് കുടുംബം.

ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റ മകൻ്റെ ചികിത്സയ്ക്കായ് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ച് കുടുംബം.

ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റ മകൻ്റെ ചികിത്സയ്ക്കായ് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ച് കുടുംബം. പെരുമാതുറ സ്വദേശി അൽഫാനു വേണ്ടി കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നത്.

ബൈക്ക് അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ അനന്തപുരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൻ്റെ ചികിത്സാ ചെലവിന് മാർഗങ്ങളില്ലാതെ ഒരു കുടുംബം. പെരുമാതുറ തെരുവിൽ വീട്ടിൽ മെഹബൂബിൻ്റെയും ഷാനിബയുടെയും മകൻ 18 വയസ്സുള്ള അൽ ഫാനു വേണ്ടിയാണ് കുടുംബം സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്.

അൽഫാനും സുഹൃത്ത് സഹീറും സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ അൽഫാനെ നാട്ടുക്കാർ ചേർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന സഹീർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടുകയായിരുന്നു

മുതലപ്പൊഴി ഹാർബറിലെ ചുമട്ടുതൊഴിലാളിയാണ് പിതാവ്. നിത്യജീവിതം തന്നെ തള്ളി നീക്കുന്നതിനിടെയാണ് ഈ ദുരന്തവും ഉണ്ടായത്. ആശുപത്രിയിലെ ബില്ല് അടയ്ക്കാൻ പോലും മാർഗ്ഗങ്ങില്ലാത്ത അവസ്ഥയിലാണ് കുടുംബം.നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായ ഫണ്ട് ശേഖരണം നടത്തി വരുകയാണ്. കൂടുതൽ വിവരങ്ങൾക്ക് 8129655250 എന്ന നമ്പരിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES