കേരള മീഡിയ ആൻ്റ് ജേർണലിസ്റ്റ് അസോസിയേഷൻ (കെ.എം.ജെ .എ) ചിറയിൻകീഴ് താലൂക്ക് തല അംഗത്വ തിരിച്ചറിയൽ കാർഡ്കൾ വിതരണം ചെയ്തു.
കായിക്കര ആശാൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കവിയും പൊതുപ്രവർത്തകനുമായ കായിക്കര അശോകൻ നിർവ്വഹിച്ചു. കെ.എം.ജെ.എ ചിറയിൻകീഴ് താലൂക്ക് സെക്രട്ടറി അഞ്ചുതെങ്ങ് സജൻ അദ്ധ്യക്ഷതവഹിച്ചു.
അംഗത്വ തിരിച്ചറിയൽ കാർഡുകളുടെ വിതരണോദ്ഘാടനം കെ.എം.ജെ.എ ജില്ലാ പ്രസിഡന്റ് എൻ .സന്തോഷ് പാറശാല നിർവ്വഹിച്ചു. പരിപാടിയിൽ ജില്ലാ സെക്രട്ടറി നന്ദകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ലാൽ അഴകം, ജില്ലാ ജോയിൻ സെക്രട്ടറി ഉമേഷ്കുമാർ, താലൂക്ക് പ്രസിഡന്റ് രജനീഷ് വിസ്മയ തുടങ്ങിയവർ പങ്കെടുത്തു.