സഭവിള ശ്രീനാരായണാശ്രമത്തിൽ ലഹരിക്കെതിരെ സ്ത്രീ ശക്തി എന്ന സന്ദേശമുയർത്തി എസ്.എൻ.ഡി.പി.യോഗം വനിതാസംഘം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ ഒരു മാസം നീളുന്ന താലൂക്കുതല ലഹരി വർജന ബോധവൽക്കരണ യജ്ഞത്തിനു തുടക്കം കുറിച്ചു.
സ്ത്രീ സംഗമം വി.ശശി എം എൽ എ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ് അധ്യക്ഷയായി. ശിവഗിരി മഠം സ്വാമി സുരേശ്വരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കു ഫ്ലാഷ് മോബിലൂടെ നേതൃത്വം നൽകി വരുന്ന ഏഴു വനിതകളെ ഡോ.ബി.സീരപാണി ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഗുരുദർശൻ പഠന കേന്ദ്രം ചെയർപേഴ്സൺ രാജലക്ഷ്മി അജയൻ ലഹരി വിരുദ്ധ പ്രതിഞ്ജയും ഹരിത കേരളം ബ്ലോക്ക് കോ ഓർഡിനേറ്റർ ബി. ലില്ലി പരിസ്ഥിതി സന്ദേശവും നൽകി. എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.ആർ.രാജേഷ് ബോധവൽക്കരണ പ്രസംഗം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർ ഡി. ചിത്രാംഗദൻ, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ഷീല സോമൻ, ഉദയകുമാരി വക്കം, നിമ്മി ശ്രീജിത്ത്, ശ്രീജ അജയൻ, സഭവിള ആശ്രമം സെക്രട്ടറി വിജയ അനിൽകുമാർ, ലാലി ശുശ്രുതൻ, ശാർക്കര ഗുരുക്ഷേത്ര വനിത സമിതി സെകട്ടറി ബീന ഉദയകുമാർ, പ്രസിഡന്റ് വൽസലപുതുക്കരി, ഷീജ ബിജു എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ സന്ധ്യ ജയലാലിന്റെ നേതൃത്വത്തിൽ അങ്കണവാടി അധ്യാപക സംഘത്തിന്റെ ലഹരിക്കെ തിരെയുള്ള ഫ്ലാഷ് മോബവതരണവും നടന്നു.