Sunday, March 15, 2026
HomeANCHUTHENGUഎംഎസ്എഫ് പ്രവർത്തകനായ പെരുമാതുറ സ്വദേശി ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

എംഎസ്എഫ് പ്രവർത്തകനായ പെരുമാതുറ സ്വദേശി ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

കണിയാപുരം – മുസ്ലിംലീഗ് നേതാവ് എം എ സലാം സാഹിബിന്റെ ചെറുമകനും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കഠിനംകുളം പഞ്ചായത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച സഫീറ അനാലിന്റെ മകനുമായ മുഹമ്മദ് അഫ്രാൻ (16) കണിയാപുരത്ത് നടന്ന ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

എം.എസ്.എഫ് ചിറയിൻകീഴ് മണ്ഡലം ഭാരവാഹിയും എം.എസ്.എഫ് ബാലകേരളം ജില്ലാ ഭാരവാഹിയുമായിരുന്നു അഫ്രാൻ. നല്ലൊരു ഫുട്ബോൾ താരമായിരുന്ന അഫ്രാൻ നിരവധി ജില്ല – സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് വ്യക്തിഗത മികവ് പ്രകടിപ്പിച്ചിട്ടുണ്ട്

പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ അനിൽ അബ്ദുൽ ലത്തീഫാണ് പിതാവ്. കണിയാപുരം പള്ളിനട എഎ മൻസിലിലാണ് താമസം ഇന്നലെ അഫ്രാൻ ഓടിച്ചിരുന്ന ബൈക്കും ട്രാക്കുമായി കൂട്ടിയിടിച്ചാണ് മരണപ്പെട്ടത്. കണിയാപുരം എം.ജി.എം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഫ്രാൻ. ആദിൽ ഹൈസൻ മുഹമ്മറ് എന്നിവർ സഹോദരങ്ങളാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം വെളളിയാഴച്ച ഖബറടക്കും. അഫ്രാന്റെ മരണത്തിൽ മുസ്ലാം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിയും യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES