വര്‍ക്കലയിലെ ഹോട്ടല്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. 20 പേര് ആശുപത്രിയില്‍
വര്‍ക്കലയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ടെമ്പിള്‍ റോഡിലെ സ്പൈസി ഹോട്ടലില്‍ നിന്ന് കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്.
ഒരുകുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പടെ എട്ടുപേരും ചികിത്സ തേടിയവരിലുണ്ട്. തൊഴിലാളികള്‍ താമസിക്കുന്ന കട്ടിലിനടിയില്‍ നിന്ന് ചിക്കന്‍ ഫ്രൈ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ കണ്ടെത്തി.
ഛര്‍ദ്ദിലും വയറിളക്കവും ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
കുഴിമന്തി, അല്‍ഫാം തുടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയുണ്ടായത്. 12 പേര് സ്വകാര്യ ആശുപത്രിയിലും എട്ടുപേര്‍ താലൂക്ക് ആശുപത്രിയിലുമാണ ചികിത്സ തേടിയത്.

