കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച ഐയിംസ് തിരുവനന്തപുരം ജില്ലയിൽ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വർക്കല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ ബിജെപി തിരുവനന്തപുരം ജില്ലാ സെൽ കോഡിനേറ്റർ നിഷാന്ത് സുഗുണൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ബിജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷൻ അഡ്വ. ആർ എസ് രാജീവ് ഉത്ഘാടനം ചെയ്തു.കേരളത്തിലെ പിണറായി വിജയൻ സർക്കാർ സരിതയുടെ സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന സർക്കാർ ആയി അധപതിച്ചിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു കേന്ദ്രസർക്കാർ കേരളത്തിൻറെ വികസന പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന കോടിക്കണക്കിന് രൂപ സംസ്ഥാന സർക്കാർ വഹമാറ്റി ദൂരത്തടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു തിരുവനന്തപുരത്ത് സ്ഥാപിക്കും വരെ ശക്തമായ പ്രക്ഷോഭം ബിജെപി തുടരുമെന്നും അദ്ദേഹം പറഞ്ഞു പദയാത്ര ക്യാപ്റ്റൻ മണ്ഡലം പ്രസിഡൻറ് വിജി വി ആർ ജില്ലാ വൈസ് പ്രസിഡൻറ് ഇലകമൻ സതീശൻ സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് ആർ അനിൽകുമാർ ജനറൽ സെക്രട്ടറിമാരായ ഇടവദിനേശ്, അനന്തു വിജയ് , യാത്ര ജനറൽ കൺവീനർ ശ്രീനിവാസൻ ജനപ്രതിനിധികൾ മണ്ഡലം ഭാരവാഹികൾ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി

