Wednesday, October 2, 2024
HomeANCHUTHENGUക്ഷേത്രസംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

ക്ഷേത്രസംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

കേരള ക്ഷേത്രസംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാഖാ അംഗങ്ങളായ ആവണി ആകാശ്, അതിഥി അനഘരാജ് എന്നീ പഠിതാക്കളെ ഉന്നതവിജയം നേടിയതിന് ആദരിച്ചു.

ആവണി ആകാശ് കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് എ.എ. ഇൻ്റർനാഷണൻ റിലേഷൻസ് ആൻ്റ് പൊളിറ്റിക്കൻ സയൻസിൽ മൂന്നാം റാങ്ക് നേടി, അതിഥി അനഘരാജ് Neet പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി MBBS അഡ്മിഷൻ നേടി.കായിക്കര ആശാൻ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന അനുഗ്രഹ ആദരിക്കൽ ചടങ്ങിൽ ചിറയിൻകീഴ് താലൂക്ക് സെക്രട്ടറി ജയപാലൻ ജി.കെ. പ്രസിഡൻ്റ് ഉദയസിംഹൻ ( കപാലീശ്വരം ഉണ്ണി പോറ്റി) രക്ഷാധികാരി തുളസി ധരൻപോറ്റി മതൃസമിതി കൺവീനർ ജയശ്രീമാധവം, ശാഖാപ്രസിഡൻ്റ് ജയരാജൻ ശാന്തി എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES