Wednesday, October 2, 2024
HomeANCHUTHENGUപ്ലാസ്റ്റിക് രഹിത ഹരിത ടൂറിസം : പൊന്നും തുരുത്ത് ഡെസ്റ്റിനേഷൻ പ്രഖ്യാപനം സംഘടിപ്പിച്ചു.

പ്ലാസ്റ്റിക് രഹിത ഹരിത ടൂറിസം : പൊന്നും തുരുത്ത് ഡെസ്റ്റിനേഷൻ പ്രഖ്യാപനം സംഘടിപ്പിച്ചു.

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊന്നും തുരുത്ത് ഡെസ്റ്റിനേഷൻ പ്രഖ്യാപനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് രഹിത ഹരിത ടൂറിസം പദ്ധതിയിലുൾപ്പെടുത്തിയാണ് അഞ്ചുതെങ്ങ് പൊന്നും തുരുത്ത് ഡെസ്റ്റിനേഷൻ പ്രഖ്യാപനം സംഘടിപ്പിച്ചത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിച്ചു.

സെക്രട്ടറി രാജീവ്‌,വാർഡ് മെമ്പർമാരായ സ്റ്റീഫൻ ലൂയിസ്, സജി സുന്ദർ സോഫിയ ജ്ഞാനദാസ് ഹരിത മിഷൻ കോഡിനേറ്റർ ലില്ലി തുടങ്ങിയവർ സംസാരിച്ചു.

ശ്രീനാരായണ ട്രെയിനിങ് കോളേജ് വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തികൾ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES