Thursday, March 20, 2025
HomeANCHUTHENGUആശാൻ യുവകവി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

ആശാൻ യുവകവി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ കെ സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്കാരത്തിന് കാവ്യസമാഹാരങ്ങൾ ക്ഷണിക്കുന്നു.

2024ന് ശേഷം പ്രസിദ്ധീകരിച്ചവയാണ്‌ പരിഗണിക്കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 2025 മേയ് 10ന് 45 വയസ് കവിയാത്തവർക്ക് നേരിട്ടോ പ്രസാദകർ വഴിയോ സമാഹാരങ്ങൾ അയക്കാം. കാവ്യസമാഹാരങ്ങളുടെ മൂന്ന് കോപ്പികൾ ഏപ്രിൽ 15ന് മുൻപ് കൺവീവന ർ, ആശാൻ യുവകവി പുരസ്കാര സമിതി, ആശാൻ മെമ്മോറിയൽ അസോസിയേഷൻ കായിക്കര പി. ഒ തിരുവനന്തപുരം 695307 എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക് 0470-2657146.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES