അഞ്ചുതെങ്ങിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുവാനുള്ള ഡ്രില്ലിംങ്ങിനിടെ കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് കുടിവെള്ള വിതരണം താറുമാറായി. ഇത് മേഖലയിൽ വൻ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. അഞ്ചുതെങ്ങ് – കടയ്ക്കാവൂർ പ്രധാന റോഡിൽ അഞ്ചുതെങ്ങ് ഗുരുമന്ദിരത്തിന് സമീപത്താണ് കേബിൾ സ്ഥാപിക്കുവാനുള്ള ഡ്രില്ലിംങ്ങ് പ്രവർത്തികൾക്കിടെ കഴിഞ്ഞ 19 നാണ് കുടിവെള്ള പൈപ്പ് ലൈൻ തകർന്നത്. മാത്രമല്ല ഇതുവഴി സ്ഥാപിച്ചിരുന്ന നിരവധി ടെലഫോൺ കേബിളുകളും മുറിഞ്ഞുപോയിട്ടുണ്ട്.
എന്നാൽ, പൈപ്പ് തകർന്ന് മൂന്ന് ദിവസം കഴിയുമ്പോഴും ബന്ധപ്പെട്ടവർക്ക് അറ്റകുറ്റപ്പണികൾ തീർത്ത് കുടിവെള്ള വിതരണം കാര്യക്ഷമാമാക്കുവാൻ സാധിച്ചിട്ടില്ല. ഇത്, മേഖലയിലെ കുടിവെള്ള വിതരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി വൈകിയും പൊട്ടിയ പൈപ്പ് കൾ മാറ്റി സ്ഥാപിക്കുവാനുള്ള പ്രവർത്തികൾ നടത്തിയെങ്കിലും വീണ്ടും ലീക്ക് കണ്ടെത്തുക യായിന്നു.
തുടർന്ന് ഇന്ന് രാവിലെയോടെ പമ്പ് ഉപയോഗിച്ച് കുഴിയിൽ നിന്ന് വെള്ളം നീക്കം ചെയ്ത് നടത്തിയ പരിശോധനയിൽ സമീപത്തായി വീണ്ടും ലീക്ക് കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് ഈ ഭാഗത്തെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള പ്രവർത്തികൾ നടന്നുവരികയാണ്.
പൈപ്പ് തകർന്ന ഈ മേഖല എസ് ആകൃതിയിലുള്ള അപകട വളവ് ആയതിനാലും വീതി കുറവുള്ളതിനാലും നീക്കം ചെയ്യുന്ന മണൽ റോഡിൽ തന്നെ നിക്ഷേപിക്കേണ്ട അവസ്ഥയാണ്. ഇത് ഇതുവഴിയുള്ള ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വൊഡാഫോൺ ഐഡിയ ലിമിറ്റഡ്ന് വേണ്ടിയാണ് പാതിയിലെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFC) സ്ഥാപിക്കുന്നത്. ഇതിനായി നൂതന ഡ്രില്ലിംങ്ങ് സംവിധാനമായ എച്ച്.ഡി.ഡി (Horizontal Directional Drilling) ഉപയോഗിക്കുന്നതിനിടെ യാണ് അപ്രതീക്ഷിതമായി കുടിവെള്ള പൈപ്പ് ലൈൻ തകർന്നത്.

