Friday, March 28, 2025
HomeCHIRAYINKEEZHUശാർക്കര മീനഭരണി മഹോൽസവം. ഗുരുക്ഷേത്ര വൈദ്യുത ദീപാലങ്കാരത്തിനു തുടക്കം.

ശാർക്കര മീനഭരണി മഹോൽസവം. ഗുരുക്ഷേത്ര വൈദ്യുത ദീപാലങ്കാരത്തിനു തുടക്കം.

ചിറയിൻകീഴ് ശാർക്കര മീനഭരണി ഉൽസവാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്ര നഗരിയിലെ ശ്രീനാരായണ ഗുരു ക്ഷേത്രതിൽ പത്തു ദിവസം നീളുന വൈദ്യുത ദീപാലങ്കാരക്കാഴ്ചക്കു തുടക്കം കുറിച്ചു.

ഗുരുക്ഷേത്ര മണ്ഡപത്തിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി. സീരപാണിയും വ്യവസായി ബിനുവും ചേർന്നു ദീപക്കാഴ്ചയുടെ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ക്ഷേത്ര സമിതി സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, എസ്എൻജി ട്രസ്റ്റ് ലൈഫ് മെമ്പർ രാജൻ സൗപർണിക, ട്രഷറർ പി.എസ്.ചന്ദ്രസേനൻ, ഗുരുക്ഷേത്ര കാര്യദർശി ജി. ജയചന്ദൻ, പുതുക്കരി എസ്എൻഡിപി ശാഖായോഗം പ്രസിസന്റ് സന്തോഷ് പുതുക്കരി, സെക്രട്ടറി ഗോപിനാഥൻ തെറ്റി മൂല, ഗുരുക്ഷേത്ര വനിത ഭക്തജന സമിതി സെക്രട്ടറി ബീന ഉദയകുമാർ, ധനശ്രീ അനിൽകുമാർ, സഭ വിള ശ്രീനാരായണാ ശ്രമം വനിതാ ഭക്തജനസമിതി സെക്രട്ടറി വിജയ അനിൽകുമാർ, കിട്ടു ഷിബു എനിവർ പങ്കെടുത്തു.

ശിവഗിരി ശാരദാമഠം മാതൃകയിൽ മുഖ്യ അലങ്കാര ഗോപുരത്തിനടുത്തായി ക്ഷേത്ര ശ്രീകോവിൽ നിർമിച്ചു ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയാണു നിർവഹിച്ചിട്ടുളളത്. ഉൽസവത്തിൽ പങ്കെടുക്കാനെത്തുന്ന ഗുരു വിശ്വാസികളുടെ ആവശ്യം മാനിച്ചു ക്ഷേത്ര ദർശനം ഉറപ്പാക്കുന്നതിനും ദീപക്കാഴ്ച കാണുന്നതിനുമായി 30 വരെ വൈകുന്നേരം മുതൽ രാത്രി 10 മണി വരെയും അശ്വതി, ഭരണി ദിവസങ്ങളിൽ രാത്രിയിൽ പൂർണ സമയങ്ങളിലും ഗുരുക്ഷേത്രം തുറന്നു നൽകുമെന്നു ഗുരുക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES