വക്കത്ത് പഞ്ചായത്ത് അംഗവും മാതാവും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പുറത്ത്, മരിക്കാൻ കാരണം 4 പേരെന്ന്. ആത്മഹത്യാക്കുറിപ്പിൽ ഉത്തരവാദികളായ ചിലരുടെ പേരും പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഓണാഘോഷവുമായി ബന്ധപ്പെട്ട് നാട്ടിൽ നടന്ന തർക്കത്തിൽ ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്ന പേരിൽ അരുണിനെതിരെ കേസെടുത്തിരുന്നു. ഈ കേസ് കെട്ടിച്ചമച്ചതാണെന്നും, ഇത് കാരണം പാസ്പോർട്ട് വെരിഫിക്കേഷൻ പോലും നടക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ അരുൺ വ്യക്തമാക്കുന്നു. തനിക്കെതിരെ പരാതി നൽകിയിട്ടുള്ള വ്യക്തി ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാമർശിച്ചുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പ് മരിക്കുന്നതിന് തൊട്ടുമുമ്പ് അരുൺ തന്റെ സുഹൃത്തുക്കൾക്ക് വാട്‌സാപ്പ് വഴി അയച്ചു കൊടുക്കുകയായിരുന്നു.
വക്കം ഗ്രാമപഞ്ചായയത്ത് വാർഡ് 9 ലെ( നിലയ്ക്കാമുക്ക് ) മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമാനുമായിരുന്നു മരണപ്പെട്ട അരുൺ. കേരളകൗമുദി മുൻ പ്രാദേശിക റിപ്പോർട്ടർ കൂടിയായായിരുന്നു.


