Sunday, August 25, 2024
HomeUNCATEGORIZEDചിറയിൻകീഴിലെ പരശുറാം എക്സ്പ്രസ്സ്‌ സ്റ്റോപ്പ് കേന്ദ്രമന്ത്രി വി മുരളീധരൻ നാളെ ഫ്ലാഗ്ഓഫ്‌ ചെയ്യും.

ചിറയിൻകീഴിലെ പരശുറാം എക്സ്പ്രസ്സ്‌ സ്റ്റോപ്പ് കേന്ദ്രമന്ത്രി വി മുരളീധരൻ നാളെ ഫ്ലാഗ്ഓഫ്‌ ചെയ്യും.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ നാളെ മുതൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ പരശുറാം എക്‌സ്‌പ്രസിന് സ്റ്റോപ്പുണ്ടാകും.

നാളെ വൈകിട്ട് ആറിന് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ എക്‌സ്‌പ്രസ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കേന്ദ്രമന്ത്രി വി മുരളീധരൻ നിർവഹിക്കും.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾക്കായി 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റേഷൻ സന്ദർശനത്തിനുശേഷം ശാർക്കരയിൽ കേന്ദ്രമന്ത്രിക്ക് പൗരസ്വീകരണവും കേന്ദ്രപദ്ധതികളുടെ ഗുണഭോക്തൃ സമ്മേളനവും നടക്കുമെന്ന് ഇതോടനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ ട്രഷറർ എം ബാലമുരളി, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ഹരി.ജി.ശാർക്കര, പൂവത്തുംമൂട് ബിജു, അഭിജിത്ത്, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES