അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് സ്വദേശിനിയ്ക്ക് പാമ്പ് കടിയേറ്റു.
അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് സ്വദേശിനിയെ പാമ്പ് കടിച്ചു. കൊച്ചുമേത്തൻ കടവ് തോട്ടരികം സ്വദേശിനി വിളിക്കുന്ന അലീന (39) (അനു) നാണ് പാമ്പ്കടിയേറ്റത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വീട്ടിലെ അടുക്കളയിൽ ചായ ഉണ്ടാക്കുന്നതിനായി പാത്രം എടുക്കവേ അതിനുള്ളിൽ നിന്നാണ് അലീനയുടെ വലത് കൈപ്പത്തിയിൽ കടിയേറ്റത്. എന്നാൽ ഇത് അലീനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല, പിന്നീട് ഇവരുടെ കൈയ്യിൽ നീര് അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പാത്രത്തിനുള്ള നിന്ന് പാമ്പിൻ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് ഇവരെ ചിറയിൻകീഴ് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ കാര്യമായ വിഷബാധ ഏറ്റിട്ടില്ലെന്ന കണ്ടെത്തുകയും, തുടർന്ന് പ്രാഥമിക ചികിത്സ നൽകി മൂന്ന് മണിയ്ക്കൂറോളം നിരീക്ഷണത്തിൽ വയ്ക്കുകയും ചെയ്തശേഷം വീട്ടിലേക്ക് അയക്കുകയുമായിരുന്നു.
വീടിന് സമീപത്തെ ആൾതാമസമില്ലാത്ത വീടും വസ്തുവകകളും കാട്മൂടി കിടക്കുന്നത് ഇഴജന്തുക്കൾ മുട്ടയിട്ട് പെരുകുവാൻ കാരണമാകുന്നുണ്ട്. ഇവ വൃത്തിയാക്കുവാൻ നടപടി ആവിശ്യപ്പെട്ടുകൊണ്ട് ഗ്രാമ പഞ്ചായത്ത് അധികൃതരെ ഇതിനോടകം നിരവധിതവണ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ 28 ന് അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശിനി റോജി ഷിബു (42) നെ വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടേയും, മെയ് 3 ന് പൊന്നൻവിളാകം സ്വദേശിനി ശകുന്തള (79) നെ വീടിനുള്ളിലെ കിടപ്പ്മുറിയിൽ വച്ചും, മെയ് 8 ന് ഗ്രാമ പഞ്ചായത്ത് താത്കാലിക ജീവനക്കാരിയായ മുടിപ്പുര സ്വദേശിനി സിമിദാസ് (38) നെ കിടപ്പ്മുറിയിലെ കട്ടിലിൽ വച്ചും പാമ്പ് കടിയേറ്റിരുന്നു.

