Wednesday, June 3, 2026
HomeANCHUTHENGUഅഞ്ചുതെങ്ങിൽ പാർക്ക് നിർമ്മാണത്തിനായ് കായൽ കയ്യേറ്റം.

അഞ്ചുതെങ്ങിൽ പാർക്ക് നിർമ്മാണത്തിനായ് കായൽ കയ്യേറ്റം.

അഞ്ചുതെങ്ങിൽ പാർക്ക് നിർമ്മാണത്തിനായ് കായൽ കയ്യേറ്റമെന്ന ആക്ഷേപം ശക്തമാകുന്നു.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പുത്തൻനട – എട്ടാം വാർഡിൽ അഞ്ചുതെങ്ങ് മീരാൻ കടവ് പാലത്തിന് സമീപത്താണ് വൻതോതിൽ കായൽ കയ്യേറിയത്. പാർക്ക്‌ നിർമ്മാണത്തിന്റെ പേരിലാണ് കൈയ്യെറ്റം. പഴയ പാലം പൊളിച്ചു നീക്കിയശേഷം ഈ മേഖലയിനിന്നും ഇതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുവാൻ കരാർ നൽകിയിരുന്നു. എന്നാൽ ഈ കരാറുകാരൻ പാലത്തിന്റെ ഇരു കരകളിൽ നിന്നുമുള്ള മണ്ണും കോൺക്രീറ്റ് ആവശ്ഷ്ടങ്ങളും നീക്കം ചെയ്തിരുന്നില്ല. കായലിന്റെ നടുക്ക് ഭാഗത്ത്നിന്ന് മാത്രമാണ് ഇവർ ആവശ്ഷ്ടങ്ങൾ നീക്കം ചെയ്തിരുന്നത്.

അഞ്ചുതെങ്ങ് കായലിന്റെ അഞ്ചുതെങ്ങ് – കടയ്ക്കാവൂർ ഭാഗങ്ങളിൽ കരയോട് ചേർന്നുള്ള ഭാഗത്തെ ആവശിഷ്ടങ്ങൾനീക്കം ചെയ്യേണ്ടതിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലത്താണ് ഇപ്പോൾ നിർമ്മാണ പ്രവർത്തികൾ നടന്നു വരുന്നത്. മാത്രവുമല്ല 22 മീറ്ററോളം വരുന്ന നീക്കം ചെയ്യേണ്ട മണൽ കൂനയും കഴിഞ്ഞ് കായലിലേക്ക് മൂന്ന് മീറ്ററോളം വ്യാപ്തിയിൽ പാറകളും അടുക്കിയിരിക്കുകയാണ്. നിലവിൽ കായലിന്റെ പടിഞ്ഞാറ് വശത്ത് 25 മീറ്ററോളം കൈയ്യേറ്റം നടന്നു കഴിഞ്ഞു.

അഞ്ചുതെങ്ങ് മീരാൻ കടവിന്റെ വികസനത്തിനായി ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ അനുവദിച്ചതായ് വി ശശി എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ചത്. ദേശീയ ജലപാതയുമായി ബന്ധപ്പെട്ട് മീരാൻകടവിൽ ബോട്ട് ജെട്ടി, പാലത്തിന്റെ അടിഭാഗത്ത് കുട്ടികൾക്കായുള്ള പാർക്ക്, വിശ്രമ കേന്ദ്രം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, ശൗചാലയം, സൗന്ദര്യവൽക്കരണം, റോഡ് പുനരുദ്ധാരണം വെൽനസ് സെന്റർ, പാലത്തിന്റെ തൂണുകളിൽ ചുവർ ചിത്രം, കായലിന് സാമാന്തര മായി കമ്പിവേലി, കായൽ സൗന്ദര്യം വീക്ഷികുന്നതിനായി കൽ ബഞ്ച്‌കൾ തുടങ്ങിയ പദ്ധതികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. വെസ്റ്റ് കോസ്റ്റ് കനാൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES