Friday, June 5, 2026
HomeANCHUTHENGUബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

ഭാരതീയ ജനത പാർട്ടി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് ഗെവൺമെന്റ് ആശുപത്രി പരിസരത്തുനടന്ന പരിപാടിയുടെ ഉദ്ഘാടനം സാഹിത്യ സംസ്കാരിക പ്രവർത്തകനായ അശോകൻ കായിക്കര നിർവ്വഹിച്ചു. ചടങ്ങിൽ ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, സിനിമ-സീരിയൽ സംവിധായകൻ ഷിബു കടയ്ക്കാവൂർ, യുവമോർച്ച ജില്ല സെക്രട്ടറി ചന്ദു ചന്ദ്രൻ, നെടുങ്ങണ്ട ബൂത്ത് കമ്മറ്റി സെക്രട്ടറി സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കേന്ദ്രത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഭരണത്തിൽ 12 വർഷം പൂർത്തിയാക്കുന്നതിന്റെയും, ഏറ്റവും കൂടുതൽ കാലം തുടർച്ചയായി രാജ്യം ഭരിക്കുന്ന എൻ.ഡി.എ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറുന്നതിന്റെയും പശ്ചാത്തലത്തിൽകൂടിയാണ് ബിജെപി രാജ്യമെമ്പാടും പരിസ്ഥിതി ദിനാചാരണ പരിപാടി സംഘടിപ്പിക്കിന്നത്. ഇതിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന രാജ്യവ്യാപക കാമ്പെയ്നാണ് ബി.ജെ.പി ആസൂത്രണം ചെയ്തിരിക്കുന്നത്.

അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് സ്കൂൾ പൊതു നിരത്ത്, അഞ്ചുതെങ്ങ്, കേട്ടുപുര, നെടുങ്ങണ്ട, കായ്ക്കര തുടങ്ങിയ മേഖലകളിലും വിവിധ ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ പരിപാടി നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES