അഞ്ചുതെങ്ങ് മുടിപ്പുര മുമ്മൂലവീട്ടിൽ ദാസ് ബി (ദാസ് സാർ) (60) നിര്യാതനായി. അസുഖബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 8 മണിയോടെയായിരുന്നു അന്ത്യം.
കടയ്ക്കാവൂർ കേന്ദ്രീകരിച്ചുള്ള പ്രമുഖ ട്യൂഷൻ സെന്ററായ ഗീതാഞ്ജലിയിലെ ഹിസ്റ്ററി അദ്ധ്യാപകനായിരുന്നു. മലയാള മനോരമ, കേരളകൗമുദി, മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ മുഖ്യധാര മാദ്യമങ്ങളുട പത്ര ഏജന്റ്ആയും പ്രവർത്തിച്ചിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 12 ന് (ജൂലൈ 30) മുടിപ്പുരയിലെ വീട്ടു വളപ്പിൽ.
ഭാര്യ : സിമി (അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ജീവനക്കാരിയാണ്)
മക്കൾ : അനന്തൻ, നന്ദൻ, ദേവനന്ദ
സഞ്ചയനം : തിങ്കളാഴ്ച (ആഗസ്റ്റ്രാ 3) രാവിലെ 8 ന്.

