Monday, August 24, 2026
HomeANCHUTHENGUമാമ്പള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു.

മാമ്പള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു.

മാമ്പള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു.
അഞ്ചുതെങ്ങ് മാമ്പള്ളി പൊങ്ങൻ വിളാകത്ത് രാജു (54) ആണ് മരണപ്പെട്ടത്.

രാവിലെ 6:30 ഓടെ കായിക്കരയിൽ മിന്നും മാമ്പള്ളി സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള പരലോക മാതാവ് എന്ന വള്ളത്തിൽ മത്സ്യബന്ധനടത്തിനായ് പോയ 13 അംഗ സംഘത്തിൽ അംഗമായിരുന്നു രാജു.

ഇവർ വർക്കല ഭാഗത്ത് വലഇട്ട ശേഷം തിരികെ എടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. 1:45 ഓടെ രാജു കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കൂടെ യുള്ളവർ രാജുവിനെ കരയ്ക്കെത്തിച്ച് സ്വകാര്യ വാഹനത്തിൽ വാർക്കല മിഷൻ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ മൃതദേഹം വർക്കല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ മേരി, മക്കൾ മാർട്ടിൻ, മഹേഷ്‌.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES