കോറം തികയാത്തതിനെ തുടർന്ന് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് (കായിക്കര) ഗ്രാമ സഭ മാറ്റിവച്ചു. വാർഡിലെ മൊത്തം വോട്ടർമാരിൽ കുറഞ്ഞത് 10% ആളുകളെങ്കിലും യോഗത്തിൽ പങ്കെടുത്തിരിക്കണമെന്നാണ് കേരള പഞ്ചായത്ത് രാജ് ആക്ട്, 1994 – വകുപ്പ് 3 പറയുന്നത്. എന്നാൽ 620 വോട്ടർമാരുള്ള വാർഡിൽ 10% മായ 62 പേർ പങ്കെടുക്കേണ്ടിടത്ത് എത്തിയത് 33 പേർ മാത്രമാണ് ഇതോടെയാണ് കോഡിനേറ്റർ ഗ്രാമസഭ മാറ്റിവെക്കുവാൻ നിർബന്ധിതനാകുകയായിരുന്നു. പുതിയ ഭരണ സമിതി അധികാരത്തിൽ വന്നതിൽ പിന്നെയുള്ള രണ്ടാമത്തെ ഗ്രാമ സഭയാണിത്. ആദ്യ ഗ്രാമ സഭാ സമയം വാർഡ് മെമ്പർ വിദേശത്ത് ആയതിനാൽ പങ്കെടുത്തിരുന്നില്ല.
മുൻകാലങ്ങളിൽ പല വാർഡ് കളിലും കോറം തികയാതെ വരുമ്പോൾ ഉദ്യോഗസ്ഥരും വാർഡ് മെമ്പർമാരും തന്നെ അംഗങ്ങളുടെ വ്യാജ ഒപ്പ്കൾ രേഖപ്പെടുത്തി കോറം തികയ്ക്കുക പതിവായിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപക പരാതികൾ ഉയർന്നതോടെ ഗ്രാമ സഭ മാറ്റിവയ്ക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയായിരുന്നു.

