Saturday, September 5, 2026
HomeANCHUTHENGUഉപ-തെരഞ്ഞെടുപ്പ് : ബി എൻ സൈജു രാജിനെ തഴഞ്ഞു, എൽഡിഎഫ് സ്ഥാനാർത്ഥി ബിജിമോൾ.

ഉപ-തെരഞ്ഞെടുപ്പ് : ബി എൻ സൈജു രാജിനെ തഴഞ്ഞു, എൽഡിഎഫ് സ്ഥാനാർത്ഥി ബിജിമോൾ.

ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷൻ ഉപ-തെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥിയായി ബിജിമോളെ പ്രഖ്യാപിച്ചു. സിപിഎം തലമുതിർന്ന നേതാവ് ബിഎൻ സൈജുരാജിനെ തഴഞ്ഞാണ് ബിജിമോൾക്ക് സീറ്റ് നൽകിയത്. ഇന്ന് വൈകിട്ട് സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിൽ അടിയന്തര യോഗം ചേർന്ന് സെക്രട്ടറി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അതൃപ്തിയാണ് സീറ്റ് നിഷേധിക്കാൻ കാരണമെന്നാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിഎൻ സൈജുരാജിനെ പരാജയപ്പെടുത്താൻ എതിർ വിഭാഗം ശ്രമിച്ചിരുന്നതായി അന്ന് തന്നെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങൾ ഉയർന്നിരുന്നു.

തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയായ ബി എസ് അനൂപ് രാജിവെച്ചതോടെ ഉരിത്തിരിഞ്ഞ ഉപ-തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയെ കണ്ടെത്തുവാൻ പല തവണ സിപിഎം നേതൃത്വം കമ്മറ്റി ചേർന്നിരുന്നെങ്കിലും തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ അഞ്ചുതെങ്ങിലെ സിപിഎം നേതൃത്വം സമ്മർദ്ധത്തിലായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് വിജ്ഞാപനം വന്നതോടെയാണ് അടിയന്തിര കമ്മിറ്റികൂടിയുള്ള ഈ തീരുമാനം.

എന്നാൽ ഇന്നലെ ഉച്ചയോടെ തന്നെ ബിഎൻ സൈജുരാജിന് സീറ്റ് നിഷേധിച്ചതായും, ബിജിമോളാണ് സ്ഥാനാർഥിയെന്നും രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് വിവരങ്ങൾ പ്രചരിച്ചിരുന്നു. ലോക്കൽ കമ്മിറ്റി ചേർന്ന് തീരുമാനം ഔഗ്യോഗികമായി പ്രഖ്യാപിക്കും മുൻപ് തന്നെ ബിജിമോളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്‌ പുറത്ത് വന്നത്. എതിർഭിഭാഗം മുൻകൂട്ടി കാര്യങ്ങൾ തീരുമാനിച്ചു ഉറപ്പിച്ചിരുന്നതിന്റെ ഭാഗമായ് ആണെന്നും സൈജുരാജ് വിഭാഗം ആരോപിക്കുന്നുണ്ട്.

ബാലസംഘം ചുമതലതുടങ്ങി പാർട്ടിയുടെ ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനം വരെ വഹിച്ച ബിഎൻ സൈജുരാജ് അഞ്ചുതെങ്ങിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പാടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു ബിഎൻ സൈജുരാജിന്റേത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES