അഞ്ചുതെങ്ങ് സ്വദേശി എഴുതിയ നോവൽ നവംബർ 1 രാജീവ് അഞ്ചൽ കായിക്കരയിൽ പ്രകാശനം ചെയ്യും.
കായിക്കര കിഴക്കുവിളാകത്തു വീട്ടിൽ വേണുവിന്റെയും മിനിയുടേയും മകൻ വി. എം. വൈശാഖാണ് മഹാബലവാനായ ഭീമസേനന്റെ ജീവിതകഥ പ്രമേയമാക്കിയ ‘ഭീമായനം’ എന്ന പുസ്തകം എഴുതിയത്.
പുസ്തകത്തിന്റെ പ്രകാശനം നവംബർ 1 കേരള പിറവി ദിനത്തിൽ കായിക്കര ആശാൻ സ്മാരകത്തിൽ വെച്ച് രാവിലെ 10:00 മണിക്ക് പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ നിർവ്വഹിക്കും.പാൻഡോറ ബുക്‌സ്.ഇൻ (Pandora Books.in) ആണ് പുസ്തകത്തിന്റെ പ്രസാധകർ. ചടങ്ങിൽ സാംസ്കാരിക – സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

