Monday, October 26, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് താഴമ്പള്ളി സ്വദേശി വാഹനാപകടത്തിൽ മരിച്ചു.

അഞ്ചുതെങ്ങ് താഴമ്പള്ളി സ്വദേശി വാഹനാപകടത്തിൽ മരിച്ചു.

അഞ്ചുതെങ്ങ് താഴമ്പള്ളി സ്വദേശിയായ കാൽനട യാത്രികൻ വാഹനാപകടത്തിൽ മരിച്ചു. അഞ്ചുതെങ്ങ് താഴംപള്ളി തൈവിളാകത്ത് ആൽബി അലക്സ് (59) ആണ് കഴിഞ്ഞദിവസം സംഭവിച്ച വാഹനനാപകടത്തിൽ മരണപ്പെട്ടത്.

കഠിനംകുളം ലേക്ക് പാലസ് ബാറിന് സമീപത്തെ റോഡ് മുറിച്ചുകടക്കവേ ആൽബിയെ സ്വകാര്യ കാർ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം ഇന്ന് വൈകിട്ട് 3 മണിയോടെ താഴമ്പള്ളി സെന്റ് ജെയിംസ് ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടത്തി.

ഭാര്യ: വത്സല
മക്കൾ: അരുൺ , അജിത്ത്, അനീഷ

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES