Saturday, October 24, 2026
HomeANCHUTHENGUമീരാൻകടവ് - അഞ്ചുതെങ്ങ് കുടിവെള്ള പൈപ്പിങ് പ്രവർത്തികൾ പുരോഗമിക്കുന്നു.

മീരാൻകടവ് – അഞ്ചുതെങ്ങ് കുടിവെള്ള പൈപ്പിങ് പ്രവർത്തികൾ പുരോഗമിക്കുന്നു.

അഞ്ചുതെങ്ങ് മീരാൻകടവ് – അഞ്ചുതെങ്ങ് കുടിവെള്ള പൈപ്പിങ് പ്രവർത്തികൾ പുരോഗമിക്കുന്നു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാനായി ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പോണ്ടിൽ സ്ഥാപിച്ച 5 ലക്ഷം ലിറ്റർ ടാങ്കിലേക്കുള്ള മീരാൻകടവ് മുതൽ പൈപ്പിങ് പ്രവർത്തികളാണ് നിലവിൽ നടന്നുവരുന്നത്.

കഴിഞ്ഞ 12 നാണ് മീരാൻ കടവ് മുതൽ അഞ്ചുതെങ്ങ് ജെഗ്ക്ഷൻ വരെയുള്ള 450 മീറ്റർ പൈപ്പിങ് പ്രവർത്തികൾക്ക് തുടക്കമായത്. കുടിവെള്ള ടാങ്കിലെക്കുള്ള 300 ന്റെ ഡക്റ്റൈൽ അയൺ പൈപ്പുകൾ 1.4 മീറ്റർ താഴ്ചയിൽ സ്ഥാപിക്കുന്ന പ്രവർത്തികൾ 90% പൂർത്തിയാക്കി നിലവിൽ പ്രഷർ ടെസ്റ്റ്‌ നടന്നു വരികയാണ്. ഇതിന് പുറമേ റോഡിന്റെ ഇരു വശങ്ങളിലുമായി ഗാർഹിക കണക്ഷനുകൾക്കായുള്ള ഡിസ്ട്രിബ്യൂഷൻ പൈപ്പ് (6″ pvc – 160 mm) പൈപ്പുകൾ കൂടി സ്ഥാപിക്കേണ്ട തായിട്ടുണ്ട്. ഇതിൽ മെയിൻ പൈപ്പോനോടൊപ്പം സ്ഥാപിക്കേണ്ട പൈപ്പിങ് പ്രവർത്തികൾ ഇന്ന് രാവിലെയോടെ ആരംഭിച്ചു കഴിഞ്ഞു.
ഇരു പൈപ്പുകളും ഒരുമിച്ചു സ്ഥാപിച്ചാൽ കുടിവെള്ളം വിതരണം ആഴചകളോളം മുടങ്ങുന്നതിന് കാരണമാകുമെന്നത് കണക്കിലെടുത്താണ് ആദ്യപൈപ്പ് സ്ഥാപിച്ചതിന് ശേഷം വീണ്ടും ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി പൈപ്പ് സ്ഥാപിക്കുവാൻ കാരണം.

നിലവിൽ സ്ഥാപിച്ച പൈപ്പുകൾ ടെസ്റ്റ്‌ കൾക്ക് ശേഷം മെയിൻ ലൈനുമായി ബന്ധിപ്പിച്ച് ഇരു സൈഡുകളിലേയും ഗാർഹിക കണക്ഷനുകൾ 6″ പൈപ്പിൽ സ്ഥാപിക്കുന്നതോടെയാകും പ്രവർത്തികൾ പൂർത്തിയാകുക. എന്നാൽ, ഈ പദ്ധതി പൂർണ്ണമായും പൂർത്തീകരിക്കണമെങ്കിൽ അഞ്ചുതെങ്ങ് ജംഗ്ഷൻ മുതൽ പഞ്ചായത്ത് ഓഫിസിലെ ടാങ്ക് വരെയുള്ള ഭാഗത്തും സമാനമായ പൈപ്പിങ് പ്രവർത്തികൾ നടക്കേണ്ടതുണ്ട് നിലവിൽ ഈ ഭാഗത്തെ പ്രവർത്തികൾക്കായി പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയിട്ടില്ലെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES