.
ഒരു മാസത്തിലേറെയായ് വഴിവക്കിൽ ഉടമസ്ഥനില്ലാതെ അജ്ഞാത വാഹനം. റ്റിവിഎസ് വേഗോ സ്കൂട്ടി KL16 N 4139 എന്ന വാഹനമാണ് കടയ്ക്കാവൂർ മീരാൻകടവ് – മാടൻനട റോഡിന് സമീപത്തായ് ഒരു മാസത്തിലേറെയായ് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ടത്.
മീരാൻകടവ് – മാടൻനട റോഡിന് സമീപത്തെ പൂക്കടയ്ക്ക് അരികിലായാണ് ഉടമസ്ഥനില്ലാതെ ഒരു മാസത്തിലേറെയായ് അജ്ഞാത വാഹനം വഴിവാക്കിൽ ഉപേക്ഷിച്ച നിലയിലുള്ളത്. രണ്ട് യുവാക്കളാണ് ഈ വാഹനം ഇവിടെ കൊണ്ട് വച്ചതെന്നും, ഇവരെ ഇതിന് മുൻപ് പ്രദേശത്ത് കണ്ടതായ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പ്രദേശത്തെ വ്യാപാരികൾ പറയുന്നത്.

