അഞ്ചുതെങ്ങിൽ പൊതുനിരത്തിലെ തണൽമരം മുറിച്ചുമാറ്റാൻ നീക്കം. വൈ.ടു.കെ ജെൻക്ഷനിൽ
വർഷങ്ങളായ് യാത്രക്കാർക്ക് തണൽ നൽകിപ്പോരുന്ന വൻമരമാണ് മുറിച്ചുമാറ്റാൻ ശ്രമം നടക്കുന്നത്. മാസങ്ങൾക്ക് മുൻപ് ഈ മരം ആസിഡ് ഒഴിച് നശിപ്പിച്ചുകളയാൻ ശ്രമം നടത്തിയിരുന്നു. അന്ന്, ചുവട്ടിലെ മരത്തോലി ഭാഗീകമായി ഇളകിയ അവസ്ഥയിലായിരുന്നു. കെമിക്കലോ ആസിഡോ ഒഴിച്ചതിന്റെ ഭാഗമായാണ് ഇത് സംഭവിച്ചതെന്ന് അന്നുതന്നെ സംശയം ഉയർന്നിരുന്നു. നിലവിൽ ആരോഗ്യത്തോടെ നിലനിൽക്കുന്ന ഈ വന്മരത്തിന് നാല് മീറ്ററോളം ചുറ്റളവ് ഉണ്ട്. മുകളിലേക്ക് നേരെ വളർന്ന ഈ മരം നിലവിൽ സമീപവാസികൾക്കോ വഴിയാത്രക്കാർക്കോ അപകട ഭീഷണി ഉയർത്തുന്ന അവസ്ഥയിലുമല്ല നിലനിൽക്കുന്നത്.
ഈ വൻമരമാണ് ഇപ്പോൾ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് മുറിച്ചു നീക്കുവാനുള്ള ശ്രമം നടക്കുന്നത്. മീരാൻ കടവ് – നെടുങ്ങണ്ട ഭാഗങ്ങളിൽ അപകടകരമായ സ്ഥിതിയിൽ തെങ്ങ് ഉൾപ്പെടുള്ള എഴോളം വൃക്ഷങ്ങൾ അടിയന്തിരമായി മുറിച്ചു നീക്കണമെന്ന ആവിശ്യവുമായി നിരവധി തവണ പരാതികൾ നൽകിയിട്ടുള്ളതാണ് എന്നിട്ടും നടപടി ഉണ്ടായിട്ടില്ല, കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കരുതലും കൈത്താങ്ങിലും ഉൾപ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ട് ആക്ഷേപം നൽകിയിട്ടുള്ളതുമാണ് എന്നാൽ നാളിതുവരെയും ഈ മരങ്ങൾ മുറിച്ചുമറ്റുവാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്നിരിക്കെയാണ് യാത്രികർക്ക് അപകടക്കെണിയല്ലാത്ത തണൽ മരത്തെ ഉദ്യോഗസ്ഥരെ സ്വാധീനീച്ച് മുറിച്ചു. മാറ്റുവാൻ ശ്രമം നടക്കുന്നത്.


