ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ 4 വയസ്സ് കാരി.
അഞ്ചുതെങ്ങ് നാല്പ്പറവട്ടത്ത് വീട്ടിൽ രാമചന്ദ്രന്റെയും രാധാമണിയുടെയും ചെറുമകളും സാജൻ, ആര്യചന്ദ്രൻ ദമ്പതികളുടെ മകളുമായ ഹർമിക സാജൻ (4) ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കൊണ്ട് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. മൾട്ടിപ്പിൾ സ്കിൽസ് വിഭാഗത്തിൽ 20 ഓളം കാറ്റഗറികളിൽ മികവ് പുലർത്തിയാണ് ഹർമിക ഈ അഭിമാന നേട്ടം കൈവരിച്ചത്.

