അപ്രഖ്യാപിതമായ ലോഡ് ഷഡ്ഡിങ്ങിനെതിരെ കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. ബിജെപി കടയ്ക്കാവൂർ അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് ബിജെപി കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഓമി ഏലാപ്പുറം, അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ തുടങ്ങിയവർ നേതൃത്വം നൽകി.
കടയ്ക്കാവൂർ ഓവർബ്രിഡ്ജിൽ നിന്നും ആരംഭിച്ച പ്രതിഷേധ പരിപാടി കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസ്നിമുന്നിൽ കടയ്ക്കാവൂർ പോലീസ് തടഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് പത്മാനാഭൻ നിർവ്വഹിച്ചു.
യുവമോർച്ച മണ്ഡലം പ്രസിഡന്റ് സഞ്ജു തെക്കുംഭാഗം, ജില്ലാ സെക്രട്ടറി ചന്തു ചന്ദ്രൻ, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ബൈജു എസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് പഞ്ചായത്ത് സമിതി അംഗം സജി, തിനവിള സുഭാഷ്,അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

