ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഉപ-തെരഞ്ഞെടുപ്പ് ബിജെപി സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷൻ വാർഡ് 14 ലേയ്ക്കുള്ള തെരഞ്ഞെടുപ്പിലേക്കാണ് ബിജെപി സ്ഥാനാർഥിയായ ചന്തു ചന്ദ്രനാണ് നാമ നിർദ്ദേശപത്രിക സമർപ്പിച്ചത്.
പത്രിക സമർപ്പണ ചടങ്ങിന് ബിജെപി കടയ്ക്കാവൂർ മണ്ഡലം പ്രഭാരി സന്തോഷ്, മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ, മുൻ അസംബ്ലി സ്ഥാനാർഥി ബി എസ് അനൂപ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, ജനറൽ സെക്രട്ടറി ബൈജു എസ് തുടങ്ങിയവർ ഒപ്പമുണ്ടായിന്നു.

