Sunday, September 6, 2026
HomeANCHUTHENGUചിറയിൻകീഴ് ബ്ലോക്ക്‌ ഉപ-തെരഞ്ഞെടുപ്പ് : ബിജിമോൾ സിപിഎം സ്ഥാനാർത്ഥി.

ചിറയിൻകീഴ് ബ്ലോക്ക്‌ ഉപ-തെരഞ്ഞെടുപ്പ് : ബിജിമോൾ സിപിഎം സ്ഥാനാർത്ഥി.

ഉപ-തെരഞ്ഞെടുപ്പിൽ ബിജിമോൾ സിപിഎം സ്ഥാനാർത്ഥിയാകും. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് അഞ്ചുതെങ്ങ് ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർത്ഥിയായാണ് ബിജിമോൾ മത്സരിക്കുക. ഇത് ബിജിമോളുടെ കന്നി അംഗമാണ്.

പതിനാലാം വയസ്സിൽ ബാലസംഘം മുതൽ പൊതുരംഗത്ത് എത്തിയ ബിജിമോൾ ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം, സിഡിഎസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

അഞ്ചുതെങ്ങ് കായിക്കര വലിയവിളാകം വീട്ടിൽ ശശികുമാർ, സരോജിനി ദമ്പതികളുടെ മകളായ ബിജിമോൾക്ക്
എസ് എസ് എൽ സി ആണ് വിദ്യാഭ്യാസ യോഗ്യത. 49 വയസ്സാണ് പ്രായം. ഭർത്താവ് ജെറി, മക്കൾ നന്ദു, അനന്ദു.

സിപിഎം നാലും കോൺഗ്രസ്സ് ആറ് ബിജെപി മൂന്ന് അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ ഭൂരിപക്ഷം നേടിയിട്ടും എസ് സി വനിത അംഗം ഇല്ലാത്തതിനെ തുടർന്ന് കോഗ്രസ്സിന് ഭരണം നഷ്ടമാകുകയായിരുന്നു. നിലവിൽ എൽഡിഎഫ് ആണ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം സഹിക്കുന്നത്. ബിജിമോൾ വിജയിക്കുകയാണെങ്കിൽ ഈ സ്ഥാനം എൽഡിഎഫ് ന് നിലനിർത്താനാകും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES