ഉപ-തെരഞ്ഞെടുപ്പിൽ ചന്തു ചന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥിയായാണ് ചന്തു ചന്ദ്രൻ മത്സരിക്കുക. കഴിഞ തിരഞ്ഞെടുപ്പിലും ചന്തു ചന്ദ്രൻ തന്നെയായിരുന്നു എൻഡിഎ സ്ഥാനാർത്ഥി.നാളെ രാവിലെ ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് എസ് ആർ റെജികുകർ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും.
സാമൂഹ്യ പൊതുപ്രവർത്തന മേഖലയിലെ നിറ സാന്നിദ്ധ്യമായ ചന്തു ചന്ദ്രൻ, ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗം യുവമോർച്ച തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.
അഞ്ചുതെങ്ങ് മാമ്പള്ളി വലിയവിളാകം വീട്ടിൽ ആർ ചന്ദ്രൻ, സുജാത ദമ്പതികളുടെ മകനായ ചന്തു ചന്ദ്രൻ 27 വയസ്സാണ് പ്രായം. പ്ലസ് ടു വാണ് വിദ്യാഭ്യാസ യോഗ്യത. ഭാര്യ ആദിത്യ ആർ, മകൾ നിഹാര.
സിപിഎം നാലും കോൺഗ്രസ്സ് ആറ് ബിജെപി മൂന്ന് അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ ഭൂരിപക്ഷം നേടിയിട്ടും എസ് സി വനിത അംഗം ഇല്ലാത്തതിനെ തുടർന്ന് കോഗ്രസ്സിന് ഭരണം നഷ്ടമാകുകയും എൽഡിഎഫ് ന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയുമായിരുന്നു. ചന്തു ചന്ദ്രൻ വിജയിക്കുകയാണെങ്കിൽ സിപിഎം ബിജെപി യ്ക്കും തുല്യ സീറ്റെന്ന നിലയിലേക്കെത്തും.

