Thursday, September 10, 2026
HomeANCHUTHENGUഅഞ്ചുതെങ്ങിൽ പെരുമാറ്റചട്ട ലംഘനം ചോദ്യം ചെയ്ത ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്നെ മർദ്ധിച്ചു.

അഞ്ചുതെങ്ങിൽ പെരുമാറ്റചട്ട ലംഘനം ചോദ്യം ചെയ്ത ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്നെ മർദ്ധിച്ചു.

അഞ്ചുതെങ്ങ് പെരുമാറ്റചട്ട ലംഘനം ചോദ്യം ചെയ്ത ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്നെ മർദ്ധിച്ചു. ഉപ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കവേ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വിവിധ ആവിശ്യങ്ങളുമായി എത്തുവരിൽ ചിലർക്ക് സ്വജനപകക്ഷാർത്ഥം നിര തെറ്റിച്ച് സർട്ടിഫിക്കറ്റ്കൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ട സിപിഐ നേതാവും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ താലൂക്ക് പ്രസിഡന്റമായ യേശുദാസ് ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.

തുടർന്ന്, വിവരവകാശ സംബന്ധമായ വിഷങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തിയ പൊതുപ്രവർത്തകനും ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്മായ അഞ്ചുതെങ്ങ് സജൻ ഈ വിഷയം ശ്രദ്ധയിൽപ്പെടുകയും ഇത് സെക്രട്ടറിയെ നേരിൽ കണ്ട് ചോദ്യം ചെയ്യുകയും ചെയ്തതോടെ കോൺഗ്രസ്സ് വാർഡ് മെമ്പർ എത്തുകയും പരാതി ചൂണ്ടിക്കാട്ടിയ അഞ്ചുതെങ്ങ് സജനെ അസഭ്യം വിളിക്കുകയും പഞ്ചായത്ത് ഓഫീസിൽ നിന്ന് ഇറങ്ങിപോകാൻ ആവിശ്യപ്പെടുകയുമായിരുന്നു.

തുടർന്നുണ്ടായ വാക്കുതർക്കങ്ങളാണ് കയ്യാങ്കളിയിൽ എത്തിച്ചേർന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. അഞ്ചുതെങ്ങ് സജനേയും യേശുദാസിനേയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES