Wednesday, September 9, 2026
HomeUNCATEGORIZEDകായിക്കരയിൽ കുമാരനാശാൻ നാട്യ കലാ ഇൻസ്റ്റിറ്റ്യൂട്ട് ഓണാഘോഷം സംഘടിപ്പിച്ചു.

കായിക്കരയിൽ കുമാരനാശാൻ നാട്യ കലാ ഇൻസ്റ്റിറ്റ്യൂട്ട് ഓണാഘോഷം സംഘടിപ്പിച്ചു.

കായിക്കരയിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുമാരൻ ആശാൻ നാട്യ കലാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (KANI) നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീമതി വീണാ സൂനു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് മെമ്പർ വിമൽ രാജ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന്, വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു.

പ്രശസ്ത നൃത്തകലാകാരി ജൂലി വക്കം, നൃത്ത അധ്യാപകരായ ചിറക്കര ഗോപകുമാർ, റിനു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ കലാ-കായിക മത്സരങ്ങളും, തുടർന്ന് നടന്ന വിഭവ സമൃദ്ധമായ ഓണസദ്യയോടും കൂടിയായിരുന്നു സമാപനം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES