അഞ്ചുതെങ്ങ് മുതലപ്പൊഴി താഴംപള്ളി ഫിഷ് ലാൻഡിങ് സെന്ററിലെ യൂസർ ഫീ പിരിവവകാശത്തിന് സർവ്വകാല റെക്കോർഡ് തുകയ്ക്ക് ലേലം കൊണ്ടു. ഇന്ന് നടന്ന ലേല നടപടികളിൽ 1,46,99,200 രൂപയ്ക്കാണ് (ഐ.ജി.എസ്.ടി ഉൾപ്പെടെ 1.73 കോടി രൂപ) ശ്രീ ടൈറ്റസ് വിജയൻ കരാർ സ്വന്തമാക്കിയത്.
ഹാർബറിന്റെ ചരിത്രത്തിൽ ഇത്രയും വലിയ തുകയ്ക്ക് ലേലം ഉറപ്പിക്കുന്നത് ഇതാദ്യമായാണ്.
മത്സ്യബന്ധന മേഖലയിലെ സജീവതയും ഹാർബറിലെ വർദ്ധിച്ചുവരുന്ന വാണിജ്യ പ്രാധാന്യവുമാണ് ഇത്തവണ ലേലത്തുക റെക്കോർഡ് ഉയരത്തിലെത്തിച്ചത്. താഴംപള്ളി ഫിഷ് ലാൻഡിങ് സെന്ററിലെത്തുന്ന വള്ളങ്ങൾ, കച്ചവടക്കാരുടെ വാഹനങ്ങൾ, അനുബന്ധ ബിസിനസുകൾ എന്നിവയിൽ നിന്ന് ഫീസ് ഈടാക്കാനുള്ള അവകാശമാണ് കരാറുകാരന് ലഭിക്കുക.

