പരമാത്മ ജ്യോതി ധർമ്മ സന്ദേശയാത്ര നാളെ ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് ശ്രീ ജ്ഞാനശ്വര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. നാളെ (ബുധൻ) വൈകിട്ട് 3 മണിയോടെ പരമാത്മ ജ്യോതി ധർമ്മ സന്ദേശയാത്രയ്ക്ക് അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിൽ (പുത്തൻനട) സ്വീകരണം നൽകും.
തുടർന്ന്, ഭക്തജനങ്ങൾക്ക് സഹസ്ര ജ്യോതിർ ലിംഗ ദർശനത്തിന് അവസരം ലഭിക്കും. അനുഗ്രഹം, നേടുന്നതിനും പ്രാർത്ഥിക്കുന്നതിനും ജ്ഞാനേശ്വര് ഭഗവാൻ്റെ സന്നിധിയിൽ സ്വീകരണം നല്കുന്നതിന് വെള്ള വസ്ത്രമണിഞ്ഞ് ശുദ്ധിയോടെയും 1000 സ്വർണ്ണ ശിവലിംഗങ്ങൾ ഒരുമിച്ച് കാണുവാനുള്ള ഭാഗ്യമായ്കണ്ട് എല്ലാ ഭക്തജനങ്ങളും ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരണമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

