Monday, October 12, 2026
HomeANCHUTHENGUഅഞ്ചുതെങ്ങിൽ ഓട്ടോറിക്ഷ പന്ത്രണ്ടടി താഴ്ചയിലേക്ക് തലകീഴായ് മറിഞ്ഞു : രണ്ടുപേരുടെ നില ഗുരുതരം.

അഞ്ചുതെങ്ങിൽ ഓട്ടോറിക്ഷ പന്ത്രണ്ടടി താഴ്ചയിലേക്ക് തലകീഴായ് മറിഞ്ഞു : രണ്ടുപേരുടെ നില ഗുരുതരം.

അഞ്ചുതെങ്ങിൽ ഓട്ടോറിക്ഷ പന്ത്രണ്ടടി താഴ്ചയിലേക്ക് തലകീഴായ് മറിഞ്ഞു. ഇന്ന് രാവിലെ 8:30 ഓടെയായിരുന്നു അപകടം. അഞ്ചുതെങ്ങിൽ നിന്നും കടയ്ക്കാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ റിക്ഷയാണ് അപകടത്തിൽപ്പെട്ടത്. മീരാൻകടവ് പാലത്തിന് സമീപത്ത് വച്ച് പുറകിൽനിന്ന് വന്ന മറ്റൊരു വാഹനം ഓട്ടോ റിക്ഷയിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംതെറ്റി 12 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് സ്റ്റാന്റിലെ ഓട്ടോ റിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകടം സംഭവിക്കുമ്പോൾ ഡ്രൈവർ വക്കം ദൈവപ്പുര സ്വദേശി സുധീർ (56), സവാരിക്കാരനായ അഞ്ചുതെങ്ങ് വാക്കംകുളം, തട്ടാന്റവിള സ്വദേശി സുജാതൻ (66) തുടങ്ങിയവർക്ക് ഗുരുതര പരുക്ക് പറ്റി. ഇവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES