Thursday, October 8, 2026
HomeFEATUREDനിലയ്ക്കാമുക്കിൽ പ്രിയദർശിനി പണിമുടക്കി : സ്ത്രീകളും വിദ്യാർത്ഥികളും പെരുവഴിയിലായി.

നിലയ്ക്കാമുക്കിൽ പ്രിയദർശിനി പണിമുടക്കി : സ്ത്രീകളും വിദ്യാർത്ഥികളും പെരുവഴിയിലായി.

പ്രിയദർശിനി പണിമുടക്കി, സ്ത്രീകളും വിദ്യാർത്ഥികളുമടക്കം നിരവധിപേർ മഴയത്ത് പെരുവഴിയിലായി. ഇന്ന് വൈകിട്ട് 3:20 ഓടെയായിരുന്നു സംഭവം തിരുവനന്തപുരം – ആറ്റിങ്ങൽ – വക്കം ഭാഗത്തേക്ക്‌ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സ്ത്രീ സൗജന്യ യാത്രാ ബസായ പ്രിയദർശിനിയാണ് നിലയ്ക്കാമുക്ക് പള്ളിമുക്ക് ഭാഗത്ത് വച്ച് തകരാറിലായതോടെ പെരുവഴിയിലായത്.

തകരായിലകുന്ന സമയം പുറത്ത് പെരുമഴ ആയതിനാൽ, സ്ത്രീകളും വിദ്യാർത്ഥികളുമടക്കം ബസിലുണ്ടായിരുന്നവർ മഴയത്ത് വളരെഏറെ ബുദ്ധിമുട്ടിയാണ് തുടർ യാത്ര ചെയ്യേണ്ടിവന്നത്. വൈകിട്ട് 6:15 ഓടെ വർക്ക്ഷോപ്പ് വാഹനം എത്തിച്ച് റിപ്പയർ ചെയ്ത് സർവ്വീസ് ഡിപ്പോയിലേക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES