Friday, October 23, 2026
HomeANCHUTHENGUപെരുമാതുറ - മുതലപ്പൊഴി തീരദേശ പാത ഉപരോധം : പതിനഞ്ചോളം പേർക്കെതിരെ കേസ്സെടുത്ത് പോലീസ്.

പെരുമാതുറ – മുതലപ്പൊഴി തീരദേശ പാത ഉപരോധം : പതിനഞ്ചോളം പേർക്കെതിരെ കേസ്സെടുത്ത് പോലീസ്.

പെരുമാതുറ – മുതലപ്പൊഴി തീരദേശ പാത ഉപരോധം :. പതിനഞ്ചോളം പേർക്കെതിരെ കേസ്സെടുത്ത് പോലീസ്. ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പെരുമാതുറ നിവാസികളുടെ പേരിൽ ഇന്ന് രാവിലെയോടെ സംഘടിപ്പിച്ച റോഡ് ഉപരോധത്തിനെതിരെയാണ് കഠിനംകുളം പോലീസ് കേസ് രെജിസ്റ്റർചെയ്തത്.

ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു പെരുമാതുറ – മുതലപ്പൊഴി റോഡിൽ മുതലപ്പൊഴി ജംഗ്ഷനിൽ പൊതുഗതാഗതം തടസ്സപ്പെടുത്തി റോഡ് ഉപരോധം ആരംഭിച്ചത്. തുടർന്ന് കഠിനംകുളം പോലീസ് സ്ഥലത്തെത്തി ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയിരുന്നില്ല. ഇതോടെയാണ് 15 ഓളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 605/u/s 189(3), 190, 191(2), 189(2), 285 ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുതലപ്പൊഴി താഴംപള്ളിയിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് കുട്ടികൾ തമ്മിൽ വാക്കുതർക്കവും സംഘർഷവുമാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
സംഭവത്തിന് പിന്നാലെ, പുറമേനിന്നുള്ളവർ സംഭവത്തിൽ ഇടപെട്ടെന്ന് ആരോപിച്ചുകൊണ്ട് ചിലർ താഴംപള്ളിയിൽ എത്തുകയും വീണ്ടും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന്, ഇരുകൂട്ടർക്കുമെതിരെ അഞ്ചുതെങ്ങ് പോലീസ് കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES