Wednesday, November 4, 2026
HomeFEATUREDകടയ്ക്കാവൂരിൽ ടിപ്പർ ലോറികയറി ബൈക്ക് യാത്രികൻ മരിച്ചു.

കടയ്ക്കാവൂരിൽ ടിപ്പർ ലോറികയറി ബൈക്ക് യാത്രികൻ മരിച്ചു.

കടയ്ക്കാവൂരിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കടയ്ക്കാവൂർ ചിറമൂല സ്വദേശി പ്രവീൺ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 നായിരിന്നു സംഭവം. കടയ്ക്കാവൂർ – ആലംകോട് പാതയിൽ ഗാന്ധിമുക്കിന് സമീപമാണ് അപകടം സംഭവിച്ചത്.

നിലയ്ക്കാമുക്കിൽ നിന്ന് മണനാക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന പ്രവീണിന്റെ ഇരുചക്രവാഹനം ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന പിക്കപ്പിൽ
ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റി റോഡിലേക്ക് തെറിച്ചുവീണ പ്രവീൺ, എതിർദിശയിൽ മണനാക്കിൽ നിന്ന്
നിലയ്ക്കാമുക്കിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവീൺ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.
മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രവീൺ രണ്ടുമാസം മുമ്പാണ് വിദേശത്തു നിന്ന് നാട്ടിലെത്തിയത്.കടയ്ക്കാവൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES