അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ നോട്ടിസ് ബോർഡില്ല. കേരള പഞ്ചായത്ത് രാജ് ആക്ട് ചട്ടപ്രകാരം ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ നോട്ടീസ് ബോർഡ് സ്ഥാപിക്കുന്നത് നിർബന്ധമാണ്.
പഞ്ചായത്തിന്റെ എല്ലാത്തരം പൊതു നോട്ടീസുകളും വിജ്ഞാപനങ്ങളും പഞ്ചായത്ത് ഓഫീസിലെ നോട്ടീസ് ബോർഡിൽ പതിക്കേണ്ടത് നിയമപരമായി നിർബന്ധമാണെന്നിരിക്കെയാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ നോട്ടീസ് ബോർഡ് സ്ഥാപിക്കാതെ പഞ്ചായത്ത് രാജ് ചട്ടങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത്.
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ 236(7)-ാം വകുപ്പും, 254-ാം വകുപ്പ് പ്രകാരം നിർമ്മിച്ച 1996-ലെ വിജ്ഞാപനവും നോട്ടീസും പരസ്യപ്പെടുത്തൽ ചട്ടങ്ങളും അനുസരിച്ചാണ് പഞ്ചായത്ത് ഓഫീസുകളിൽ നോട്ടീസ് ബോർഡ് നിർബന്ധമാക്കിയിട്ടുള്ളത്. പഞ്ചായത്തിന്റെ തീരുമാനങ്ങൾ, ഉത്തരവുകൾ, ലൈസൻസുകൾ, നികുതി പരസ്യങ്ങൾ, ലേല നോട്ടീസുകൾ തുടങ്ങിയവ പൊതുജനങ്ങളെ അറിയിക്കുന്നതിനായി നോട്ടീസ് ബോർഡ് ഉപയോഗിക്കണമെന്ന് നിയമം അനുശാസിക്കുന്നു. നിലവിൽ പഞ്ചായത്ത് കാര്യാലയത്തിൽ നോട്ടീസ് ബോർഡ് സ്ഥാപിച്ച് വിവരങ്ങൾ പ്രദർശിപ്പിക്കാത്തത് പൊതുജനങ്ങളുടെ അറിയുവാനുള്ള അവകാശങ്ങളോടുള്ള വെല്ലുവിളിയാണ്.
നിലവിൽ പഞ്ചായത്ത് ഫ്രണ്ട് ഓഫിസിന് സമീപത്തായി ഗ്രാമ പഞ്ചായത്ത് ഐ.എസ്.ഒ ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായ് മുൻ ഭരണസമിതി തയ്യാറാക്കി സ്ഥാപിച്ച എഴുത്തു ബോർഡുകൾ “നോട്ടീസ് ബോർഡ്” എന്ന എഴുത്ത് ബോർഡ് (നീല നിറത്തിൽ വെള്ള അക്ഷരങ്ങളോട്കൂടി) സ്ഥാപിച്ചിട്ടുണ്ടെങ്കിലും, അവിടെ നോട്ടീസ്കൾ പ്രദർശിപ്പിക്കുവാൻ ബോർഡ് സ്ഥാപിച്ചിട്ടില്ല ഹാജർ ബോർഡ്, ഗ്രാമ സഭ ബോർഡ് എന്നിവയ്ക്കും എഴുതി സ്ഥാപിച്ച ബോർഡുകൾ അല്ലാതെ , നോട്ടിസ് പിൻ ചെയ്തു പരസ്യപ്പെടുത്തുവാൻ ബോർഡ് ഇല്ലാത്ത അവസ്ഥയാണ്.

