Wednesday, November 4, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് ജംഗ്ഷനിൽ ദിശാ ബോർഡ്കൾ സ്ഥാപിക്കണമെന്നാവശ്യം.

അഞ്ചുതെങ്ങ് ജംഗ്ഷനിൽ ദിശാ ബോർഡ്കൾ സ്ഥാപിക്കണമെന്നാവശ്യം.

അഞ്ചുതെങ്ങ് ജംഗ്ഷനിൽ ദിശാ ബോർഡ്കൾ (ഡയറക്ഷൻ ബോർഡ്) സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന് ആവിശ്യം. വർക്കല, കടയ്ക്കാവൂർ, മുതലപ്പൊഴി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ അഞ്ചുതെങ്ങ് ജംഗ്ഷനിൽ എത്തുമ്പോൾ ആശയക്കുഴപ്പത്താൽ വഴി തെറ്റുക പതിവാകുന്ന സാഹചര്യത്തിലാണ് കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള ദിശാ ബോർഡുകൾ സ്ഥാപിക്കണമെന്ന ആവിശ്യം ഉയർന്നിരിക്കുന്നത്.

നിലവിൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നവർക്കായി സ്ഥാപിച്ചിട്ടുള്ള ബോർഡിൽ മുതലപ്പൊഴി, അഞ്ചുതെങ്ങ് കോട്ട എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്, കൂടാതെ കടയ്ക്കാവൂർ ഭാഗത്ത് നിന്നും ജംഗ്ഷനിൽ എത്തുന്നവർക്കായി സ്ഥാപിച്ച പെരുമാതുറ ബ്രിഡ്ജ്, വർക്കല എന്നെഴുതിയ ബോർഡ് നിലവിൽ ദ്രവിച്ച് തകർന്ന് വീണ അവസ്ഥയിലാണുഉള്ളത്, കൂടാതെ, മുതലപ്പൊഴി ഭാഗത്ത് നിന്നും ജംഗ്ഷനിൽ എത്തുന്നവർക്കായ് ബോർഡ് ഒന്നും തന്നെ സ്ഥാപിക്കാത്ത അവസ്ഥയുമാണുള്ളത് ഇത് വാഹനങ്ങൾ ദിശതെറ്റി സഞ്ചരിക്കുന്നതിന് കാരണമാകുന്നുണ്ട്.

അതിനാൽ, മുതലപ്പൊഴി ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്നവർക്കായി കൊല്ലം, വർക്കല, കാപ്പിൽ എന്നും വർക്കല ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്കു പോകുന്നവർക്കായി തിരുവനന്തപുരം
മുതലപ്പൊഴി
പെരുമാതുറ എന്നും, ആറ്റിങ്ങൽ ഭാഗത്ത് നിന്നും അഞ്ചുതെങ്ങിൽ എത്തുമ്പോൾ ഇരു ദിശകളിലേക്കും സൂചന നൽകിക്കൊണ്ട് കൊല്ലം – വർക്കല, തിരുവനന്തപുരം – മുതലപ്പൊഴി എന്നിങ്ങനെയുള്ള ദിശാ ബോർഡുകൾ അടിയന്തിര പ്രാധാന്യത്തോടെ സ്ഥാപിക്കണമെന്നാണ് ആവിശ്യം.

ഈ മേഖലയിൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ ഇല്ലാത്തത് തിരുവനന്തപുരം എയർപോർട്ട്, മെഡിക്കൽ കോളേജ്, വർക്കല, കൊല്ലം ഉൾപ്പെടെ യുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് വളരെയേറെ ബുദ്ധിമുട്ട്കളാണ് നിലവിൽ സൃഷ്ടിക്കുന്നത്. മാത്രവുമല്ല ഈ ഭംഗങ്ങളിൽ വീതികുറഞ്ഞ ഇടുങ്ങിയ റോഡ് ആയതിനാൽ വാഹനം നിർത്തി വഴി ചോദിച്ചു മനസ്സിലാക്കി മുന്നോട്ട് പോകുന്നത് ഗതാഗത കുരുക്ക്കൾക്കും യാത്രക്കാർക്കെന്നപോലെ പ്രദേശവാസികൾക്കും വ്യാപാരികൾക്കും പലവിധ ബുദ്ധിമുട്ട്കൾ കാരണമാകുന്നുണ്ട്.

ദിനംപ്രതി വിദേശികളും സ്വദേശികളുമടക്കം നൂറിലേറെ ടൂറിസ്റ്റ്കൾ എത്തിച്ചേരുന്ന ഈ മേഖലയിൽ, ടൂറിസം ഡിപ്പാർട്മെന്റ്ന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലെ വിവരങ്ങളടങ്ങുന്ന ക്യു ആർ കോഡ് സഹിതം സ്ഥാപിച്ച ദിശാ ബോർഡുകളും കാലപ്പഴക്കത്താൽ നശിച്ച അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ മേഖലയിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളായ ലൈറ്റ്ഹൗസ്, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാൻ സ്മാരകം, പൊന്നും തുരുത്ത്, തുടങ്ങിയ കേന്ദ്രങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള ബോർഡുകളും സ്ഥാപിക്കേണ്ടതും അനിവാര്യമാണ്.

ദിശാബോർഡുകൾ സ്ഥാപിക്കുവാൻ നടപടി ആവിശ്യപ്പെട്ടുകൊണ്ട് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ പി.ഡബ്ല്യൂ.ഡി ആറ്റിങ്ങൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES