Saturday, November 28, 2026
HomeANCHUTHENGUസൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ എം പി വേലു മെമ്മോറിയൽ (മനോജ് ആശുപതി) മെഡിക്കൽ സെന്ററും, ഡോക്ടേഴ്‌സ് സ്‌കാൻസ് & ലാബ്സ്, ചിറയിൻകീഴും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഡോക്ടർ മനോജ്‌കുമാർ ജി നിർവ്വഹിച്ചു.

ചടങ്ങിൽ സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ, ഡോക്ടേഴ്‌സ് സ്‌കാൻസ് & ലാബ്സ് ജനറൽ മാനേജർ ഷിബു രാമകൃഷ്ണൻ, സിന്ധു, വൈഷ്ണവ്യ തുടങ്ങിയവർ പങ്കെടുത്തു. വിഘ്‌നേഷ്, ഫൗസിയ സുർബാന തുടങ്ങിയവർ മെഡിക്കൽ പരിശോധനകൾക്ക് നേതൃത്വം നൽകി.

രാവിലെ 10 മണിമുതൽ ആരംഭിച്ച ക്യാമ്പിൽ നൂറുകണക്കിന് പേർ വിവിധ പരിശോധനകൾക്കായെത്തി, ക്യാമ്പ് ഉച്ചയ്ക്ക് 2 മണിയോടെ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES