അഞ്ചുതെങ്ങ് സ്വദേശി അഭിനയിക്കുന്ന ‘കിടുക്കാച്ചി അളിയൻ’ തീയറ്ററുകളിലേക്ക്. അഞ്ചുതെങ്ങ് അമ്മൻകോവിൽ, ഇലങ്കത്ത് ബി എൻ സൈജുരാജ് സിനിമാ അഭിനയരംഗത്തേക്ക് കടക്കുന്ന ‘കിടുക്കാച്ചി അളിയൻ’ എന്ന സിനിമയാണ് തീയറ്ററുകളിലേക്കെത്താൻ തയ്യാറെടുക്കുന്നത്.
മുൻ കേരള യൂണിവേഴ്സിറ്റി നാടകോത്സവ ബസ്റ്റ് ആക്ടർ, കേരള കൗമുദി ചാമ്പ്യൻ ഓഫ് ചെയ്ഞ്ച് അവാർഡ് എന്നീ നേട്ടനിൽ കൈവരിച്ചിട്ടുള്ള അദ്ദേഹം. കൊല്ലം ആതിര നാടക സമിതി സംഘാടകൻ, കടയ്ക്കാവൂർ എസ്.എസ്.നടനസഭ പ്രസിഡന്റ്, പിറവി മുഖ്യസംഘാടകൻ, കേരള സംഗീത നാടക അക്കാദമി, തിരു:ജില്ലാ കേന്ദ്ര കലാസമിതി ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കെ.എം ബഷീർ പൊന്നാനി കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കിടുക്കാച്ചി അളിയൻ’ എന്ന ചിത്രം വർബ സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.രതീഷ് കുമാർ നിർമിക്കുന്നു. പ്രദീപ് നായർ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി ‘വിജയൻ’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കാരക്കുണ്ട് കോളനിയിൽ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. മലബാറിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കുടുംബകഥ മുഴുവനായും ഹ്യൂമറിന്റെ മേമ്പടിയോട് കൂടിയാണ് പറഞ്ഞിരിക്കുന്നത്. ചിറയിൻകീഴ്, മുട്ടപ്പലം ഗ്രാമപഞ്ചായത്ത്, പരിസരപ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷൻ.
ചിത്രത്തിൽ, ബി എൻ സൈജുരാജിന് പുറമേ, സുധീർ കരമന,ടോണി, ഉണ്ണിരാജ,സലിംഹസൻ, സുമിൻ,ലത്തീഫ് കുറ്റിപ്പുറം, ഉണ്ണി നായർ, ജലീൽ തിരൂർ, റസാക് ഗുരുവായൂർ, സുചിത്ര നായർ,അൻസിബ ഹസൻ, ലക്ഷ്മി പ്രിയ, കാമറൂൺ,ലതാ ദാസ്, കുളപ്പുള്ളി ലീല, നിതരാധ, ലക്ഷ്മിഅനിൽ, മായ, നിമ്മി സുനിൽ,സോഫി ആന്റണി, ബേബി ലാമിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

