അഞ്ചുതെങ്ങിലെ വിദേശവനിതയുടെ
തെരുവ് നായ സംരക്ഷണ കേന്ദ്രത്തെക്കുറിച്ച് അന്വഷിച്ചു റിപ്പോർട്ട് സമർപ്പിക്കുവാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കായിക്കരയിൽ വിദേശ വനിതയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തെരുവ് നായ സംരക്ഷണ കേന്ദ്രത്തെക്കുറിച്ച് അന്വഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കായിക്കര കോൺഗ്രസ് കൂട്ടായ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.
അഞ്ചുതെങ്ങ് വെറ്റിനറി ഡോക്ടർ, വർക്കല ഡി.വൈ.എസ്.പി, അഞ്ചുതെങ്ങ് എസ്.എച്ച്.ഒ കൂടാതെ പഞ്ചായത്ത് ജോയിൻ ഡയറക്ടറും അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ഈ വിഷയം സംബന്ധമായി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് മനുഷ്യാവകാശ കമ്മീഷൻ ജസ്റ്റിസ് അലക്സാണ്ടർ ഉത്തരവിറക്കിയത്.

