മുതലപ്പൊഴി താഴമ്പള്ളി ഹാർബറിൽ ലേലം വിളിയ്ക്കിടെയുണ്ടായ തർക്കത്തിൽ അഞ്ചുതെങ്ങിൽ നിന്നുള്ള മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ക്രൂര മർദ്ധനം. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഹാർബറിലെ ലേല ഹാളിൽ മത്സ്യലേലത്തിനിടെയുണ്ടായ തർക്കമാണ് കയ്യാങ്കളിക്ക് കാരണമായാത്.
സംഭവത്തിൽ അഞ്ചുതെങ്ങ് കോട്ടമുക്ക് സ്വദേശികളാണ് ക്രൂര മർദ്ധനത്തിനിരയായത്. ആഗ്നസ്സിനെ മർദ്ധിക്കുന്നത് കണ്ട് പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സഹോദരി ഫെൽസി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഫെൽസിയുടെ കഴുത്തിന് ഗുരുതര ക്ഷതം സംഭവിച്ചു. ഇവർ അഞ്ചുതെങ്ങ് ആശുപത്രിയിൽ പ്രാഥമിക ചികിത്സതേടിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സംഭവത്തിൽ അഞ്ചുതെങ്ങ് പോലീസിൽ അന്വേഷണം ആരംഭിച്ചു.

