Saturday, November 7, 2026
HomeANCHUTHENGUഅഞ്ചുതെങ്ങിൽ റോഡ് സുരക്ഷാ ബോർഡ് സ്ഥാപിക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടി.

അഞ്ചുതെങ്ങിൽ റോഡ് സുരക്ഷാ ബോർഡ് സ്ഥാപിക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടി.

അഞ്ചുതെങ്ങിൽ റോഡ് സുരക്ഷാ ബോർഡ് സ്ഥാപിക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടി. അഞ്ചുതെങ്ങ് ജംഗ്ഷനിലാണ് സംഭവം. റോഡ് സുരക്ഷയുടെ ഭാഗമായി സൈൻ ബോർഡ് സ്ഥപിക്കുവാനായി കുഴി എടുത്തപ്പോഴാണ് കുടിവെള്ള പൈപ്പ് പൊട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്.

ആറ് ഇഞ്ച് എ സി പൈപ്പ് ആണ് പൊട്ടിയത്, കഴിഞ്ഞ മൂന്നോളം ദിവസമായി ഇവിടെ കുടിവെള്ളം പാഴാകുകയാണ്. പൈപ്പ് പൊട്ടിയത് അറിഞ്ഞിട്ടും ബോർഡ് സ്ഥാപിക്കാനെത്തിയവർ വിവരം വാട്ടർ അതോറിറ്റിയെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. നിലവിൽ അഞ്ചുതെങ്ങ് ജഗ്ഷൻ വെള്ളക്കെട്ടായ അവസ്ഥയിലാണ്. ഇത് വ്യാപാരികൾക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്.

വരും ദിവസങ്ങൾ അവധി ആയതിനാൽ തിങ്കളാഴ്ച മാത്രമേ പൈപ്പ് നന്നാക്കുക സാധ്യമാകൂ എന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES