Thursday, November 5, 2026
HomeFEATUREDവക്കത്തെ വാടക വീട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.

വക്കത്തെ വാടക വീട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.

വക്കം അണയിൽ കായലിന് സമീപം കോടമ്പള്ളി വാടക വീട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആനയറ കടകംപള്ളി വാറുവിളാകത്ത് വീട്ടിൽ കൃഷ്ണൻകുട്ടി രത്നമ്മ ദമ്പതികളുടെ മകൻ ദത്താത്ര ബാബു (55) ആണ് മരിച്ചത്. ചപ്പാത്തി നിർമ്മാണ സ്ഥാപനത്തിനായി വാടകയ്ക്കെടുത്തിരുന്ന വീട്ടിൽ വ്യാഴാഴ്ച രാവിലെ 8 മണിയോടെ മുറിക്കുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ദത്താത്ര ബാബു.

അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയ ശേഷം തിരികെ വരാത്തതിനെ തുടർന്ന് നിലവിൽ സ്ഥാപനം പ്രവർത്തിക്കുന്നില്ലായിരുന്നു. മരിച്ച ദത്താത്ര ബാബു ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.
സ്ഥാപനത്തിന്റെ ഉടമ ബുധനാഴ്ച രാവിലെ വീട്ടിലെത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ദത്താത്ര ബാബുവിനെ വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിൽ കണ്ടത്. തുടർന്ന് കടയ്ക്കാവൂർ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES