പുരാവസ്തു വകുപ്പിന്റെ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച ആശുപത്രി കെട്ടിട നിർമ്മാണ ഭൂമി പൂർവ്വസ്ഥിതിയിലാക്കി. ചരിത്ര പ്രസിദ്ധ സംരക്ഷണ സ്മാരകമായ അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപത്തെ ആശുപത്രി കെട്ടിട നിർമ്മാണം പുരാവസ്തു വകുപ്പ് തടഞ്ഞുകൊണ്ട് നിയമ നടപടികളിലേക്ക് നീങ്ങിയതോടെയാണ് പൊതുമരാമത്ത് വകുപ്പ് നിർമ്മാണം ആരംഭിച്ച ഭൂമി പൂർവ്വ സ്ഥിതിയിലാക്കിയത്.
അനുമതി വാങ്ങാതെയുള്ള നടത്തിയ കെട്ടിട നിർമ്മാണം പുരാവസ്തുവകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) സ്റ്റോപ്പ് മെമ്മോയും, കാരണം കാണിക്കൽ നോട്ടീസും നൽകി തടഞ്ഞിരുന്നു. ഇതോടെയാണ് അടിസ്ഥാനത്തിന്റെ നിർമ്മാണ പ്രവർത്തികൾക്കായി ജെസിബി ഉപയോഗിച്ച് സ്ഥലത്ത് നിന്നും നീക്കം ചെയ്ത മണ്ണ് തിരികെ നിക്ഷേപിച്ച് ഭൂമി പൂർവ്വ അവസ്ഥയിലാക്കിയത്.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ചിറയിൻകീഴ് 2 കോടി രൂപയാണ് പുതിയ ഒപി മന്ദിര നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. എന്നാൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾക്ക് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതി നേടണമെന്ന അറിയിപ്പ് ലംഘിച്ചുകൊണ്ട്, നിർമ്മാണ പ്രവർത്തികൾ തുടർന്നപ്പോൾ പുരാവസ്തു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകുകയും അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസു നൽകുകയും ചെയ്തത്. എന്നാൽ
എന്നാൽ, അഞ്ചുതെങ്ങ് ആശുപത്രിയുടെ ചുമതലമാത്രമാണ് മെഡിക്കൽ ഓഫീസക്കുള്ളതെന്ന് ആശുപത്രി അധികൃതർ പറയുന്നു.
1958 ലെ ആക്‌ട് അനുസരിച്ച് അഞ്ചുതെങ്ങ് കോട്ട ദേശീയ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്, സ്മാരകത്തിന് സമീപം ഖനന നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഈ സ്‌മാരകത്തിൻ്റെ സംരക്ഷണ പരിധിക്ക് പുറത്ത് 100 മീറ്റർ ചുറ്റളവിലും അവിടെനിന്നും തുടർന്നുള്ള 200 മീറ്റർ ചുറ്റളവിലുമുള്ള പ്രദേശം യഥാക്രമം നിരോധിത മേഖലയായും നിയന്ത്രിതമേഖലയായും പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.

